കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ എല്ലാ പ്രധാന പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനാണ് രാജിയെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ രാജിവച്ചെന്ന വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു.
സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന രാജ്യത്തു പ്രതിഷേധം രൂക്ഷമാണ്. പ്രതിപക്ഷത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭം നേരിടാന്‍ തിങ്കളാഴ്ച രാവിലെ 6 വരെ സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങള്‍ക്കും വിലേക്കേര്‍പ്പെടുത്തി.എന്നാല്‍ ഇതെല്ലാം അവഗണിച്ച് ജനം തെരുവിലിറങ്ങി. വ്യാഴാഴ്ച രാത്രി പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വീടിനു മുന്നിലെ പ്രതിഷേധം കലാപത്തിന്റെ വക്കിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.