മൂന്നാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഗ്ലാസ് കാട്ടാന തകര്‍ത്തു

0 second read
0
0

തൊടുപുഴ: മൂന്നാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഗ്ലാസ് കാട്ടാന തകര്‍ത്തു. മൂന്നാര്‍ മറയൂര്‍ പാതയിലെ ഡിവൈഎസ്പി ക്യാമ്പ് സെന്ററിന് സമീപമാണ് പടയപ്പ എന്ന കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉദുമല്‍പേട്ടില്‍ നിന്ന് സര്‍വീസ് തുടങ്ങിയ കെഎസ്ആര്‍ടിസി ബസില്‍ അന്‍പതിലധികം യാത്രക്കാരുണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അല്‍പ സമയത്തിന് ശേഷം കാട്ടാനയെ മറികടന്ന് ബസ് യാത്ര തുടര്‍ന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…