ദുബായ്: ടേസ്റ്റി ഫൂഡ് നടത്തിയ ‘ടേസ്റ്റ് ഡ്രൈവ് വിത്ത് ടേസ്റ്റി ഫൂഡ്’ പ്രമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ മലയാളി ഓഫിസ് ജീവനക്കാരന് 20 ലക്ഷത്തലേറെ രൂപയുടെ മിത്സുബിഷി മൊണ്ടേറോ കാര്‍ സമ്മാനം. വിജയി ആര്.ഹംസയ്ക്ക് ടേസ്റ്റി ഫൂഡിന്റെ വിതരണക്കാരായ അല്‍ സായി ഗ്രൂപ്പ്’ എം ഡി മജീദ് പുല്ലഞ്ചേരി കാര്‍ സമ്മാനിച്ചു.
25 വര്‍ഷത്തെ പാരമ്പര്യമുള്ള ടേസ്റ്റി ഫൂഡ് ബ്രാന്‍ഡ് ആദ്യമായാണ് ഇത്തരം ഒരു പ്രമോഷന് സംഘടിപ്പിച്ചത്. യുഎഇയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഹൈപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി സ്റ്റോറുകളില്‍ നിന്ന് 10 ദിര്‍ഹത്തിന്റെ ടേസ്റ്റി ഫൂഡ് ഉല്പന്നങ്ങള് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന കൂപ്പണാണു നറുക്കെടുപ്പില്‍ ഉള്‍പ്പെട്ടത്. രണ്ടാം സമ്മാനം 10 പേര്‍ക്ക് എല്‍ഇഡി ടെലിവിഷന്‍, മൂന്നാം സമ്മാനം അഞ്ച് പേര്‍ക്ക് ഫൂഡ് പ്രോസസ്സര്‍, പ്രോത്സാഹന സമ്മാനമായി 25 പേര്‍ക്കു സ്വര്‍ണനാണയം എന്നിവയും സമ്മാനിച്ചു.
ടേസ്റ്റി ഫൂഡ് ബ്രാന്‍ഡിന് സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപൊടികള്‍ അടക്കം 500 ലേറെ ഉല്പന്നങ്ങള് ഉണ്ട്. കൂടുതല്‍ ഉപന്നങ്ങള്‍ തങ്ങളുടെ ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തുമെന്നും കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും,മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അല്‍ സായി ഗ്രൂപ്പ് സി ഇ ഒ, ഷാജി ബലയമ്പത്ത് , വ്യവസായികളായ അബ്ദുല്ല പൊയില്‍, അന്‍വര്‍ അമീന്, ഷമീം,മഹ്മൂദ്, നാസര്‍, സിദ്ദീഖ് തുടങ്ങിയവരും യുഎഇയിലെസൂപ്പര് മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് പ്രതിനിധികളും ടേസ്റ്റി ഫൂഡ്, അല്‍ സായി ഗ്രൂപ്പ് ജീവനക്കാരും പങ്കെടുത്തു. ഇഫ്താറും ഒരുക്കിയിരുന്നു.