കേരള ഭരണസര്‍വീസിന്റെ (കെ.എ.എസ്.) അടുത്ത വിജ്ഞാപനം മുതല്‍ നേരിട്ടുള്ള നിയമനം മൂന്നില്‍രണ്ടാക്കി ഉയര്‍ത്തണമെന്ന് സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശ

2 second read
0
0

തിരുവനന്തപുരം: കേരള ഭരണസര്‍വീസിന്റെ (കെ.എ.എസ്.) അടുത്ത വിജ്ഞാപനം മുതല്‍ നേരിട്ടുള്ള നിയമനം മൂന്നില്‍രണ്ടാക്കി ഉയര്‍ത്തണമെന്ന് സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശ. നിലവില്‍ മൂന്നിലൊന്ന് ഒഴിവാണ് നേരിട്ടുള്ള നിയമനത്തിനുള്ളത്.

മൂന്നിലൊന്ന് ഒഴിവുകള്‍ ഒന്നാം ഗസറ്റഡ് ഓഫീസര്‍മാരുടെ വിഭാഗത്തിനും ബാക്കി നോണ്‍-ഗസറ്റഡ് ജീവനക്കാരുടെ വിഭാഗത്തിനുമുള്ളതാണ്. ഇതില്‍ തസ്തികമാറ്റ നിയമനം ഗസറ്റഡ്, നോണ്‍ ഗസറ്റഡ് വേര്‍തിരിവില്ലാതെ ഏകീകരിച്ച് മൂന്നിലൊന്നാക്കി ചുരുക്കാനാണ് ശുപാര്‍ശ.
ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സെക്രട്ടറിതല സമിതി. 11-ാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശകള്‍ പരിശോധിക്കുന്ന സമിതിയാണിത്. നേരിട്ടുള്ള നിയമനം വര്‍ധിപ്പിക്കണമെന്ന ശമ്പളക്കമ്മിഷന്റെ ശുപാര്‍ശ സമിതിയും ശരിവെക്കുകയാണ് ചെയ്തത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…