മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഔദ്യോഗിക കാറിന്റെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചു

0 second read
0
0

തിരുവനന്തപുരം: മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഔദ്യോഗിക കാറിന്റെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചു. ഡിസ്‌കോടെയാണ് ടയര്‍ പൊട്ടിയത്. പിന്നിലെ ടയറാണ് പൊട്ടിത്തെറിച്ചത്. വണ്ടി നിയന്ത്രണം വിട്ടെങ്കിലും വേഗം കുറവായതിനാല്‍ അപകടമൊഴിവായി.

വെള്ളിയാഴ്ച രാത്രി കുറവന്‍കോണത്ത് വെച്ചാണ് സംഭവം. വാഹനം റോഡിലുരസി നിന്നു. അപകടസമയത്ത് വാഹനം 20 കിലോമീറ്റര്‍ വേഗതയിലാണ് ഓടിയത്. മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടര്‍ന്നത്. രണ്ടു ലക്ഷം കിലോമീറ്റര്‍ ഓടിയ ഇന്നോവ കാറാണ് മന്ത്രി ഉപയോഗിക്കുന്നത്.

മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ ഉത്തരവാദിത്വമുള്ള ടൂറിസം വകുപ്പിന് ധനവകുപ്പ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. വാഹനത്തിന്റെ കാലപ്പഴക്കമാണ് ഡിസ്‌കോടെ ടയര്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയതെന്ന് ധനവകുപ്പ്, ടൂറിസം വകുപ്പിനെ അറിയിച്ചെന്നാണ് വിവരം.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…