ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു: നാല്‍പ്പതുകാരന്‍ അറസ്റ്റില്‍

1 second read
0
0

ന്യൂഡല്‍ഹി: ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ ഡല്‍ഹിയില്‍ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമയ്പുര്‍ ബദ്ലി മേഖലയിലാണ് സംഭവം. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഇയാളുടെ സുഹൃത്ത് ഒളിവിലാണ്.

ജഹാംഗിര്‍പുരിയില്‍ താമസിക്കുന്ന ചിനു എന്നു വിളിപ്പേരുള്ള കമല്‍ മല്‍ഹോത്രയാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് രാജു എന്ന രാജ് ഒളിവിലാണ്.

തന്റെ മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചതായി കുട്ടികളുടെ മാതാവാണ് പരാതിപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ കണ്ടില്ല. അയല്‍പ്പക്കത്തുനിന്ന് കരച്ചില്‍ കേട്ട് ഓടിചെന്നപ്പോള്‍ ചിനുവും രാജുവും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി.

കുട്ടികളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സമയ്പുര്‍ ബദ്ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാര്‍ക്കില്‍ ശനിയാഴ്ച ചിനുവിനെ കണ്ടെത്തി. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതു കൂട്ടാക്കാതെ ഇയാള്‍ തോക്കെടുത്തു വെടിയുതിര്‍ത്തു. തിരിച്ചു വെടിവച്ച പൊലീസ് ഇയാളെ കാലില്‍ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് (ഔട്ടര്‍ നോര്‍ത്ത്) ബ്രിജേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു.

 

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…