ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ ഊര്‍ജ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്‍ക്കരി ക്ഷാമവും അതേത്തുടര്‍ന്നു രാജ്യം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയും പരിഹരിക്കാന്‍ കഴിയാത്തതില്‍ നിങ്ങള്‍ ആരെയാണു പഴിചാരാന്‍ പോകുന്നതെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.
‘പ്രധാനമന്ത്രിയുടെ വാദ്ഗാനങ്ങളും ലക്ഷ്യങ്ങളും എപ്പോഴും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഈ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ നിങ്ങള്‍ പരാജയപ്പെട്ടതില്‍ ആരെയാണു കുറ്റം പറയുക? നെഹ്‌റുവിനെയോ അതോ സംസ്ഥാനങ്ങളെയോ അതുമല്ലെങ്കില്‍ ജനങ്ങളെയോ?’-രാഹുല്‍ ഗാന്ധി ചോദിച്ചു.
ട്വീറ്റിനൊപ്പം പ്രധാനമന്ത്രി മോദിയുടെ ഒരു വിഡിയോയും രാഹുല്‍ പങ്കുവച്ചു. 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് മോദി ഉറപ്പു നല്‍കുന്നതും നിലവിലെ വൈദ്യുതി പ്രസിഡന്ധിയുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകളും അടങ്ങുന്ന വിഡിയോയാണ് ട്വീറ്റിനൊപ്പം പങ്കുവച്ചത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സ്ഥിതിയിലാണ്. കല്‍ക്കരി ക്ഷാമമാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്. കല്‍ക്കരി ലഭ്യത കൂട്ടാന്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അടുത്ത മാസത്തോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണു വിലയിരുത്തല്‍.
प्रधानमंत्री जी के ‘वादों’ और ‘इरादों’ के बीच का तार तो हमेशा से ही कटा था।
मोदी जी, इस बिजली संकट में आप अपनी नाकामी के लिए किसे दोष देंगे?
नेहरू जी को? राज्य सरकारों को? या फिर जनता को ही? pic.twitter.com/fNDMz6rMt1
— Rahul Gandhi (@RahulGandhi) April 30, 2022