മാലദ്വീപില്‍ നിന്നുള്ള മനോഹര ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നടി ഹന്‍സിക മോട്വാനി. വെക്കേഷന് സമയത്ത് കടലിനരികില്‍ നിന്നും എടുത്ത ചിത്രമാണിത്. നീല നിറത്തിലെ വസ്ത്രം അണിഞ്ഞ് നില്ക്കുന്ന ഹന്‍സികയാണ് ചിത്രത്തില്‍.
മാലദ്വീപിലെ ലക്ഷ്വറി റിസോര്‍ട്ട്, സിയാം വേള്‍ഡ് മാല്‍ദീവ്സില്‍ നിന്നാണ് ഹന്‍സിക ഈ ചിത്രം എടുത്തിരിക്കുന്നത്. നിരവധി സെലബ്രിറ്റികളുടെ പ്രിയപ്പെട്ട വെക്കേഷന് സ്പോട്ടാണിത്. ലോകോത്തരമായ സൗകര്യങ്ങളും സേവനങ്ങളുമെല്ലാം ഇവിടെയുണ്ട്.
പ്രശസ്തമായ നൂനു അറ്റോളില്‍ സ്ഥിതി ചെയ്യുന്ന സിയാം റിസോര്‍ട്ടിലേക്ക് വെലാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 40 മിനിറ്റ് സീപ്ലെയിന്‍ ഫ്ലൈറ്റ് വഴിയാണ് എത്തിച്ചേരുന്നത്. കൂടാതെ, 30 മിനിറ്റ് വിമാനയാത്ര വഴി മഫാരു എയര്‍പോര്‍ട്ടിലേക്ക് പോയ ശേഷം അവിടെ നിന്നും 15 മിനിറ്റ് സ്പീഡ് ബോട്ട് യാത്ര വഴിയും ഇവിടെ എത്താം.
എല്ലാ പ്രായത്തിലുമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഒരു ശിശുസൗഹൃദ റിസോര്‍ട്ട് ആണിത്. കുട്ടികള്‍ക്കായി യോഗ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. മുതിര്‍ന്നവര്‍ക്കാകട്ടെ, പൈലേറ്റ്സ് പോലെയുള്ള വ്യായാമങ്ങളും ഉണ്ട്. ഇവ രണ്ടും താമസത്തോടൊപ്പം കോംപ്ലിമെന്ററിയായി ലഭിക്കുന്ന സേവനങ്ങളാണ്.
സൂര്യോദയ സമയത്തും അസ്തമന സമയത്തും ബീച്ചിലൂടെയുള്ള കുതിരസവാരി ഒരുക്കുന്ന സിയാം വേള്‍ഡ് ഹോഴ്സ് റാഞ്ച് ആണ് മറ്റൊരു പ്രത്യേകത. കൂടാതെ, ഇഷ്ടമുള്ള ആള്‍ക്കൊപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടാനായി, ലോബി ഫുഷി എന്നൊരു മനോഹര ദ്വീപ് തന്നെയുണ്ട്.
റിസോര്‍ട്ടില്‍ 6 ബാറുകളും 8 റെസ്റ്റോറന്റുകളുമുണ്ട്. തത്സമയ പാചക സ്റ്റേഷനുകള്‍, ബീച്ച് ബാര്‍ബിക്യു, വീഗന്‍, വെജിറ്റേറിയന്‍ സ്പെഷ്യാലിറ്റികളുള്ള തീം എഫ് ആന്‍ഡ് ബി ഇവന്റുകള്‍ എല്ലാ റസ്റ്ററന്റുകളിലും ലഭ്യമാണ്. ദ്വീപിലെ വിവിധ സ്ഥലങ്ങളില്‍ വിളയുന്ന നാളികേരവും ഉഷ്ണമേഖലാ പഴങ്ങളും ഒപ്പം, പ്രാദേശിക വിഭവങ്ങളും ശീതളപാനീയങ്ങളും ഉള്‍പ്പെടെയുള്ള രുചികരമായ ഭക്ഷണം ആസ്വദിക്കാം. തായ് ക്ലാസിക്കുകള്‍ മുതല്‍ ഇന്ത്യന്‍, സ്പാനിഷ്, ജാപ്പനീസ് രീതിയില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ ഇവിടെ കിട്ടും.