ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍തീപിടിത്തത്തില്‍ നിരവധി പേര് മരിച്ചു. 20 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തതായി ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു. മുപ്പതിലധികം പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേറ്റതായാണ് വിവരം.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എഴുപതോളം പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈകീട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് ആദ്യ വിവരം ലഭിച്ചതെന്നാണ് അഗ്നിശമനസേനാംഗങ്ങള്‍ അറിയിക്കുന്നത്.