അടൂര്‍: എം.സി റോഡില്‍ പുതുശ്ശേരിഭാഗം ജങ്ഷന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരുക്കേറ്റു.
കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും എതിര് ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഒരു പെണ് കുട്ടിയും ബസ് ഡ്രൈവറും
വാഹനത്തില്‍ കുടുങ്ങിയിരുന്നു. അടൂര്‍ ഫയര്‍ഫോഴ്സ് വാഹനത്തില്‍ കുടുങ്ങിയ ബസ് ഡ്രൈവറെയും പെണ്‍കുട്ടിയെയും ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്ര.രണ്ട് പേര്‍ക്കും നിസ്സാരമായ പരിക്കുകള്‍ ആണുള്ളത്. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കരയില്‍ നിന്നും അഗ്നിശമനസേനയെത്തിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ സ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് വിവരം.ബസ് ്രൈഡവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. രണ്ടു പേരെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.