
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന മാവൂര്‍ കൂളിമാട് പാലം തകര്‍ന്നതിനു പിന്നാലെ സര്‍ക്കാരിനെയും പൊതുമരാമത്ത് മന്ത്രിയെയും വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് നേതാക്കളാണ് പാലം തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. തകര്‍ന്ന പാലത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് നേതാക്കള്‍ സര്‍ക്കാരിനെ പരിഹസിക്കുന്നത്.
പാലത്തിന്റെ നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?’ – യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് ചോദിച്ചു.
‘അരിപ്പൊടി കൊണ്ട് പണിത സ്‌കൂള്‍, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം. വൈറലായി കൂളിമാട് റിയാസ്. നല്ല ‘ഉറപ്പാണ്’ എല്‍ഡിഎഫ്’ – ഇതായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
പി.കെ.ഫിറോസിന്റെ കുറിപ്പ്
ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകര്‍ന്നിരിക്കുന്നു. 29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ പലതാണ്. ഈ പാലത്തിന്റെ നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ? അങ്ങനെയെങ്കില്‍ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്തു മന്ത്രിയാണോ? പാലത്തിന്റെ നിര്‍മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പഴയ എസ്എഫ്‌ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു.