തിരുവനന്തപുരം: കേന്ദ്രം ഇന്ധന വില കുറച്ചതിനു പിന്നാലെ കേരളത്തില്‍ കുറയേണ്ടിയിരുന്ന തുകയില്‍ 93 പൈസ എവിടെപ്പോയെന്ന് ഒടുവില്‍ കണ്ടെത്തി.
ധനമന്ത്രിയുടെ ഓഫിസ് പെട്രോളിയം കമ്പനികളോട് ഇതേക്കുറിച്ചു വിശദീകരണം തേടിയപ്പോഴാണ് ആകെ പെട്രോള്‍ വിലയില്‍ കേന്ദ്രം 8 രൂപ കുറച്ചതിനു പിന്നാലെ കമ്പനികള്‍ അടിസ്ഥാന വിലയില്‍ 79 പൈസ വര്‍ധിപ്പിച്ചതായി കണ്ടെത്തിയത്. ഇതിനു മേല്‍ നികുതി കൂടി വന്നതോടെ ആകെ വ്യത്യാസം 93 പൈസയായി.
ഡീസലിന്റെ അടിസ്ഥാന വിലയിലും 2 പൈസയുടെ വര്‍ധനയുണ്ടായി. എന്നാല്‍, തുച്ഛമായ വര്‍ധനയായതിനാല്‍ ഇതു ശ്രദ്ധിക്കപ്പെട്ടില്ല. എണ്ണക്കമ്പനികള്‍ ഇതു സംബന്ധിച്ചു പ്രതികരിച്ചിട്ടില്ല.