തിരുവനന്തപുരം: കേരള യൂണിയന് ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് (കെ.യു.ഡബ്ല്യൂ.ജെ) സംസ്ഥാന പ്രസിഡന്റായി എം.വി. വിനീത (വീക്ഷണം, തൃശൂര്‍), ജനറല്‍ സെക്രട്ടറിയായി ആര്. കിരണ്‍ ബാബു(ന്യൂസ് 18) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് വിനീത 78 വോട്ടിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാതൃഭൂമിയിലെ എം.പി സൂര്യദാസിനെയാണ് പരാജയപ്പെടുത്തിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. 361 വോട്ടിനാണ് കിരണ്‍ ബാബുവിന്റെ വിജയം. മാധ്യമത്തിലെ കെ.പി. റെജി 878 വോട്ടും ജനയുഗത്തിലെ സുരേഷ് ഇടപ്പാള്‍ 842 വോട്ടും നേടി. ഒരു വനിത പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റാകുന്നത് ആദ്യമായിട്ടാണ്.