തിരുവനന്തപുരം:”സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രകടനത്തിന്റെ വിലയിരുത്തലാവും തൃക്കാക്കര”- കാനം രാജേന്ദ്രന്‍ (മേയ് 3, തിരുവനന്തപുരം). സര്‍ക്കാരിന്റെ വിലയിരുത്തലാകും ഫലം എന്ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയില്‍ തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഒരു കാര്യത്തില്‍ കാനം രാജേന്ദ്രന് ആശ്വസിക്കാം. ഒരു വര്‍ഷത്തെ പ്രകടനം പരിഗണിക്കുമ്പോള്‍ ഏറ്റവും ചൂടോടെ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് സില്‍വര്‍ലൈന്‍ പദ്ധതി ആണല്ലോ. സിപിഐയില്‍ ഭൂരിപക്ഷം അണികളുടെയും വികാരം കെ റെയില്‍ പദ്ധതിക്ക് എതിരാണെന്നാണ് സൂചനകള്‍. പാര്‍ട്ടിയുടെ മണ്‍മറഞ്ഞുപോയ പ്രമുഖ നേതാക്കളുടെ മക്കളും പാര്‍ട്ടിയോട് വൈകാരിക അടുപ്പം സൂക്ഷിക്കുന്നവരുമായ 22 പേര്‍ ഒപ്പിട്ട് നല്‍കിയ കത്ത് ഒരു ഉദാഹണമാണ്. ഇനി ആ വികാരത്തിന് ഒപ്പം നില്‍ക്കാം.
തോല്‍വിയുടെ ഷോക്ക് തട്ടിയപ്പോഴാണ് ഭരണത്തിന്റെ വിലയിരുത്തലല്ല എന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പറഞ്ഞത്. ചെയ്ത അധ്വാനം വച്ചു നോക്കുമ്പോള്‍ തൃക്കാക്കരയില്‍ കിട്ടിയ വോട്ടു പോരാ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഖേദിച്ചത്. സിപിഎം മുന്‍ മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ- ”തോല്‍വി പ്രതീക്ഷിച്ചിരുന്നു, അടി പ്രതീക്ഷിച്ചിരുന്നില്ല.