പത്തനംതിട്ട: ആരോഗ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും വീടുകളില്‍ വിശ്രമത്തിലാണ്. ആരോഗ്യനില തൃപ്തികരമാണ്. പനിയെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് രണ്ടു ദിവസമായി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നില്ലായിരുന്നു. വെള്ളിയാഴ്ച മുതലുളള മന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചു. രണ്ടു പേരും ഒരുമിച്ച് നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു.