തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പിണറായി വിജയന് നടത്തിയ പ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതികരണം.
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് സതീശന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ല. ഇനിയെങ്കിലും പിണറായിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നതെന്നും പിണറായി വിജയന്റെ വാക്കുകള്‍ ഉദ്ധരിച്ച് സതീശന് കുറിച്ചു.