തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധം. സെക്രട്ടേറിയേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രകോപനപരമായ മുദ്രാവാക്യമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഴക്കുന്നത്. സെക്രട്ടേറിയേറ്റിന്റെ അകത്തേക്ക് കടക്കാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. ബിരിയാണിവച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചാണ് മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം.
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയും കല്ലേറുണ്ടായി. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.