കൊച്ചി: രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജന്റെ ദൂതന് തന്നെ സമീപിച്ചെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിച്ചു. രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഷാജി കിരണ്‍ എന്നയാളാണ് ഇന്നലെ പാലക്കാട്ടെ ഓഫീസില്‍ എത്തിയതെന്ന് സ്വപ്ന പറഞ്ഞു. ഷാജി കിരണ്‍ സ്വപ്നയെ കാണാന്‍ കാറിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലക്കാട്ടെ സ്വപ്നയുടെ ഓഫിസില്‍ എത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
രഹസ്യമൊഴി അഭിഭാഷകന്റെ നിര്‍ദേശപ്രകാരമെന്ന് പറയാന്‍ സമ്മര്‍ദം ചെലുത്തി. പകല്‍വെളിച്ചം കാണിക്കാതെ ജയിലിലടയ്ക്കുമെന്ന് ഷാജി കിരണ്‍ ഭീഷണിപ്പെടുത്തി. തനിക്കും സരിത്തിനുമെതിരെ ഗൗരവതരമായ വകുപ്പുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞു.