
നയന്‍താരയും സംവിധായകന് വിഗ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. രാവിലെ 8.30ന് നടന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചിത്രം വിഗ്നേഷ് ശിവന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
On a scale of 10…
She’s Nayan & am the One ☝️☺️😍🥰
With God’s grace , the universe , all the blessings of our parents & best of friends
Jus married #Nayanthara ☺️😍🥰 #WikkiNayan #wikkinayanwedding pic.twitter.com/C7ySe17i8F
— WikkiFlix (@VigneshShivN) June 9, 2022
മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. വിവാഹസത്കാരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാന്, കമല്ഹാസന്, സൂര്യ, ദിലീപ്, ആര്യ, കാര്‍ത്തി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. മെഹന്ദി ചടങ്ങ് ജൂണ്‍ എട്ടിനു രാത്രിയായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാന്‍ അല്പം കാത്തിരിക്കേണ്ടി വരും.