
പത്തനംതിട്ട: സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണെമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
വനിതകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചത് പോലീസുമായി ബലപ്രയോഗത്തിനും ഇടയാക്കി. ബാരിക്കേഡിന് മുകളില്‍ കയറിയ വനിതാ നേതാവിനെ ഇറക്കി വിടാന്‍ പൊലീസ് പാടുപെട്ടു.
ധര്‍ണ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം ഉത്ഘാടനം ചെയ്തു. പിണറായി വിജയന്‍ മുന്‍പ് പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ തെല്ലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. കേരളത്തില്‍ ആദ്യമായാണ് മുഖമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നത്. കേന്ദ്ര ഗവണ്‍മെന്റ് മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണെന്നും വിടി ബല്‍റാം ആരോപിച്ചു. ഡിസി സി പ്രസിഡന്റ് പ്രെഫ. സതീഷ് കൊച്ചു പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.