ഷാജ് കിരണ്‍ പറഞ്ഞതെല്ലാം സംഭവിച്ചു: ‘എനിക്ക് ഇപ്പോള്‍ അഭിഭാഷകനെ നഷ്ടപ്പെട്ടു: സ്വപ്ന സുരേഷ്

1 second read
0
0

പാലക്കാട്: ഷാജ് കിരണ്‍ പറഞ്ഞതെല്ലാം ശരിയായി വരികയാണെന്നും തന്നെ ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും പറഞ്ഞു വിങ്ങിപ്പൊട്ടി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. നേരത്തേ സരിത്തിനെ പൊക്കുമെന്നു ഷാജ് പറഞ്ഞു. അതുപോലെ നടന്നു. തന്റെ അഭിഭാഷകനെതിരെ കേസെടുക്കുമെന്നു പറഞ്ഞു. ഇപ്പോള്‍ അതു സംഭവിച്ചതായി സ്വപ്ന പറഞ്ഞു.

‘എനിക്ക് ഇപ്പോള്‍ അഭിഭാഷകനെ നഷ്ടപ്പെട്ടു. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ടതു വിലപേശല്‍ ജനങ്ങളെ അറിയിക്കാനാണ്. അല്ലാതെ ഞാന്‍ പ്രതിയല്ലാതാകാനല്ല. ഷാജ് കിരണ്‍ മുഖ്യമന്ത്രിയെക്കുറിച്ചും കോടിയേരി ബാലകൃഷ്ണനെക്കുറിച്ചും പറഞ്ഞതും തടവിലാക്കപ്പെടാവുന്ന കുറ്റമല്ലേ. ഒരു കാരണവുമില്ലാതെ ഭീകരവാദിയാക്കുന്ന തരത്തിലാണു കേസെടുക്കുന്നത്. ഇതു നിര്‍ത്തണം.

ഷാജ് കിരണിനെ ഗൂഢാലോചന കേസിന്റെ ഭാഗമാക്കി തനിക്കെതിരെ സാക്ഷിയാക്കാനുള്ള ശ്രമമാണു നടക്കുന്നത്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പങ്കും അതിന്റെ തോതുമാണ് 164 മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. അതില്‍ ഉറച്ചു നില്‍ക്കുന്നു’.- സ്വപ്ന പറഞ്ഞു

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…