കുളിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച കേസില്‍ ഒളിവിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

0 second read
0
0

പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകയുടെ വീട്ടിലെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച കേസില്‍ ഒളിവിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് (38) ടൗണ്‍ സൗത്ത് പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിനു പിന്നാലെ ഷാജഹാനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി തമിഴ്‌നാട്ടിലേക്കു കടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് സിഐ ഷിജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.

വീട്ടമ്മയുടെ കുളിമുറിയുടെ ജനാലയില്‍ ആളനക്കം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു ബഹളമുണ്ടാക്കിയപ്പോള്‍ പ്രതി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്തു വീണു. ഫോണ്‍ പരിശോധിച്ചപ്പോള്‍ ഷാജഹാന്റേതാണെന്നു തിരിച്ചറിഞ്ഞു. വീട്ടമ്മ മൊബൈല്‍ ഫോണ്‍ സഹിതം പൊലീസില്‍ പരാതി നല്‍കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…