ശശിധരന്‍ പിള്ളയെ തലയ്ക്കടിച്ചു കൊന്നത് മദ്യപിച്ചെത്തി ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിച്ചപ്പോള്‍: കൂടല്‍ കൊലപാതകത്തിന്റെ പിന്നാമ്പുറം ഇങ്ങനെ..

2 second read
0
0

പത്തനംതിട്ട: ഉറക്ക മരുന്ന് കഴിച്ച് കിടക്കുമ്പോള്‍ മദ്യപിച്ചെത്തി കടന്നു പിടിച്ചതിനാണ് താന്‍ കൈയില്‍ കിട്ടിയ കമ്പി വടി കൊണ്ട് ഒപ്പം താമസിച്ചിരുന്നയാളെ തലയ്ക്ക് അടിച്ചു കൊന്നതെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി.
കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട്ടില്‍ ശശിധരന്‍ പിള്ള (50) ആണ് കൊല്ലപ്പെട്ടത്. കൂടല്‍ നെല്ലിമുരുപ്പ് കോളനിയില്‍ നെല്ലിമുരുപ്പ് വീട്ടില്‍ രജനി(43) യെയാണ് കൂടല്‍ എസ്എച്ച്ഓ ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് നാലിനാണ് സംഭവം. ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകന്റെ കൂടെയാണ് താമസിച്ചുവന്നത്. രണ്ട് ആണ്‍ മക്കളാണ് ഇവര്‍ക്ക്. ഒരാള്‍ പിതാവിനൊപ്പമാണ്. നാടും വീടും വിട്ട ശശിധരന്‍ പിള്ള കഴിഞ്ഞ കുറേനാളുകളായി ഇടയ്ക്കിടെ രജനിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഉറക്കമില്ലായമയ്ക്ക് മരുന്ന് കഴിക്കുന്ന ഇവര്‍ ഞായറാഴ്ച പകല്‍ ഉറക്കത്തിലായിരുന്നപ്പോള്‍ മദ്യപിച്ചെത്തിയ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചുവത്രെ. ഈസമയം കൈയില്‍ കിട്ടിയ കമ്പിവടി കൊണ്ട് രജനി പലതവണ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവരുടെ മകന്‍ നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ആദ്യം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഒമ്പതു മണിയോടെ മരിച്ചു. പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.

എസ്.ഐ ദിജേഷ്, പോലീസ് ഉദ്യോഗസ്ഥരായ ദീപ്തി, പ്രോഡ്ജി, സുബിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

 

 

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…