മുംബൈ: ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഷിന്‍ഡെയ്ക്കൊപ്പം മുംബൈയില്‍ ഗവര്‍ണറെ കണ്ട ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.30ന് നടക്കും.
”2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിര്‍ത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചത്.”- ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
”ഹിന്ദുത്വത്തെയും വീര്‍ സവര്‍ക്കറെയും എതിര്‍ക്കുന്നവര്‍ക്കൊപ്പമാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ജനവിധിയെ അപമാനിക്കുകയാണുണ്ടായത്. ഒരു വശത്ത് ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിര്‍ത്തു. എന്നാല്‍ അയാളെ സഹായിച്ചതിന് ജയിലില്‍ പോയ ഒരാളെ മന്ത്രിയുമാക്കി.”- ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.