പാലാ: ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പൊലീസുകാരിയാവുയാണ് പാലാക്കാരി അലീന അഭിലാഷ്. റോയല്‍ ന്യൂസിലാന്‍ഡ് പൊലീസ് കോളേജിലെ പരിശീലനം പൂര്‍ത്തിയാക്കിയ അലീനയുടെ കോണ്‍സ്റ്റബിളായുള്ള ആദ്യ നിയമനം ഓക്ക്ലാന്റിലാണ്.
പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് ഈ 22കാരി. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പൊലീസില്‍ ചേര്‍ന്നത്.
ആറാം ക്ലാസ് വരെ പാലാ ചാവറ പബ്ളിക് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുര്‍ടന്ന് മാതാപിതാക്കള്‍ക്കൊപ്പം ന്യൂസിലാന്റിലേയ്ക്ക് കുടിയേറുകയായിരുന്നു. ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ആല്‍ബി അഭിലാഷ് സഹോദരനാണ്.