തൃശൂര്‍: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റിയെ അറിയിക്കാതെ മാര്‍ച്ച് നടത്തിയത് വലിയ വീഴ്ചയെന്ന് എസ്എഫ്ഐ സംസ്ഥാന സമിതിയോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്. മേല്‍ഘടകത്തെ അറിയിക്കാതെ ഇത്തരം സമരം ആസൂത്രണം ചെയ്തത് അസാധാരണ സംഭവമാണെന്നു കമ്മിറ്റി വ്യക്തമാക്കി.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 എസ്എഫ്ഐക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.