നാലു വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ആര്യന്‍ ഖാന്‍

0 second read
0
0

മുംബൈ: കഴിഞ്ഞ നാലു വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ആര്യന്‍ ഖാന്‍. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ചോദ്യം ചെയ്യലിലാണ് ആര്യന്റെ വെളിപ്പെടുത്തല്‍. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും ലഹരി ഉപയോഗിച്ചിരുന്നെന്ന് ആര്യന്‍ എന്‍സിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ചോദ്യം ചെയ്യലിനിടെ ആര്യന്‍ ഖാന്‍ തുടര്‍ച്ചയായി കരഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്യന്‍ ഖാന്‍ പിതാവ് ഷാറുഖ് ഖാനുമായി ഫോണില്‍ സംസാരിച്ചു. നിയമനടപടികളുടെ ഭാഗമായി ലാന്‍ഡ് ഫോണില്‍ നിന്ന് 2 മിനിറ്റ് സംസാരിച്ചതായി എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഞായറാഴ്ച ആഡംബര കപ്പല്‍ കോര്‍ഡിലിയയില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആര്യന്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായത്. ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡലും നടിയുമായ മുണ്‍മുണ്‍ ധമേച്ഛ, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു.

ഫാഷന്‍ ടിവി മാനേജിങ് ഡയറക്ടര്‍ ഖാഷിഫ് ഖാന്റെ പങ്കാളിത്തത്തോടെയാണു കപ്പലില്‍ ലഹരിവിരുന്നു സംഘടിപ്പിച്ചതെന്നാണ് വിവരം. രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ യാത്രക്കാരെപോലെ കയറുകയായിരുന്നു. സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലില്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നുമാണ് ആര്യന്‍ അന്വേഷണസംഘത്തോടു പറഞ്ഞത്. എന്നാല്‍, ആര്യന്‍ ഖാന്റെ വാട്‌സാപില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ അന്വേഷണസംഘം കണ്ടെത്തി.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…