
ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് നടിയും നിര്‍മാതാവുമായ മഞ്ജു വാരിയരെ തേടി കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തില്‍ നിന്നുമാണ് ഈ അംഗീകാരം താരത്തെ തേടി എത്തിയത്. കൃത്യമായി ടാക്സ് നല്‍കുന്നവര്‍ക്ക് കേന്ദ്ര ഗവണ്മെന്റ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് താരത്തിന് ലഭിച്ചത്.
മോഹന്‍ലാല്‍ ഉള്‍പ്പടെ പ്രമുഖ താരങ്ങള്‍ക്കും ഈ അംഗീകാരം ലഭിച്ചിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. നിശ്ചിത തിയതികളില്‍ കൃത്യമായി നികുതിയടച്ചതിനാണ് അംഗീകാരം.
ലളിതം സുന്ദരം, മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില് എന്നീ സിനിമകളാണ് മഞ്ജുവിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകള്‍. തമിഴില്‍ അജിത്തിന്റെ നായികയാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വലിമൈ എന്ന ചിത്രത്തിനു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.