മാതൃഭൂമി മുന്‍ അസി. എഡിറ്റര്‍ കെ. സുധാകരന്‍പിള്ള അന്തരിച്ചു

1 second read
0
0

കോഴിക്കോട്: മാതൃഭൂമി മുന്‍ അസി. എഡിറ്റര്‍ മലാപ്പറമ്പ് സാകേതത്തില്‍ കെ. സുധാകരന്‍പിള്ള (58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ്. മാതൃഭൂമിയുടെ കോഴിക്കോട് എഡിഷന്റെ ന്യൂസ് എഡിറ്ററായും കൊച്ചി യൂണിറ്റില്‍ ധനകാര്യ-വാണിജ്യം പേജുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്പോര്‍ട്സ്, ധനകാര്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യംചെയ്തിരുന്നു. പത്രപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ രംഗത്ത് വളരെ സജീവമായിരുന്ന അദ്ദേഹം മാതൃഭൂമി ജേണലിസ്റ്റ്സ് യൂണിയന്‍ കേന്ദ്രകമ്മിറ്റിയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മാതൃഭൂമി എംപ്ലോയീസ് കോണ്‍കോഡ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാനസമിതി അംഗമായിരുന്നു.
ഭാര്യ: പി.ജി. സീന (തളി സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മക്കള്‍: വി.എസ്. ദേവിക (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പിഎച്ച്.ഡി. വിദ്യാര്‍ഥിനി), വി.എസ്. സജയ് (ബി.എസ്സി. വിദ്യാര്‍ഥി, ഡോണ്‍ ബോസ്‌കോ ഇരിട്ടി). സഹോദരങ്ങള്‍: പരേതനായ രവീന്ദ്രന്‍ പിള്ള, പരേതനായ തുളസീധരന്‍ പിള്ള, രാജേന്ദ്രന്‍ പിള്ള (ബിസിനസ്), മോഹന്‍ പിള്ള (ബിസിനസ്), വിമലാമ്മ, വിജയന്‍ പിള്ള. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പുതിയപാലം ശ്മശാനത്തില്‍.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…