ജിദ്ദ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജിദ്ദയിലെത്തി. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ വൈകിട്ടോടെ എത്തിയ അദ്ദേഹത്തെ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും അമേരിക്കയിലെ സൗദി സ്ഥാനപതി റിമ ബിന്‍ത്ത് ബന്ദറും ചേര്‍ന്നു സ്വീകരിച്ചു.
ഇസ്രയേലില്‍ നിന്നുമാണ് അദ്ദേഹം ജിദ്ദയില്‍ എത്തിയത്. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ഇന്നു കൂടിക്കാഴ്ച നടത്തും.സല്‍മാന്‍ രാജാവ് വിളിച്ചുചേര്‍ത്ത അറബ് അമേരിക്കന്‍ ഉച്ചകോടിയില്‍ അദ്ദേഹം നാളെ പങ്കെടുക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണു രണ്ടു ദിവസത്തെ ബൈഡന്റെ സന്ദര്‍ശനം.
ഈ മേഖലയില്‍ ബൈഡന്‍ സന്ദര്‍ശിക്കുന്ന ആദ്യ അറബ് രാജ്യമാണു സൗദി അറേബ്യ. ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളും സൗദി അറേബ്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും എല്ലാ മേഖലകളിലും കൂടുതല്‍ ശക്തിപ്പെടുത്തുകയാണു സൗദി സന്ദര്‍ശനം ലക്ഷ്യമിടുന്നത്.