കൊച്ചി: പിതൃക്കളുടെ ആത്മശാന്തിക്കായി ഇന്ന് കര്‍ക്കടക വാവുബലി. കോവിഡ് ഭീഷണി തുടരുന്നുവെങ്കിലും നിയന്ത്രണങ്ങള്‍ കര്ശനമല്ലെന്നതിനാല് ബലിതര്‍പ്പണത്തിനു സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വലിയ തിരക്കാണ്.
ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, തൃശൂര്‍ തിരുവില്വാമല പാമ്പാടി, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, ഷൊര്‍ണൂര്‍ ശാന്തിതീരം, ചെറുതുരുത്തി പുണ്യതീരം, പെരുമ്പാവൂര്‍ ചേലാമറ്റം, ആനിക്കാട് തിരുവംപ്ലാക്കല്‍ തുടങ്ങി സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതര്‍പ്പണത്തിന് ആളുകളെത്തി.
ഇന്നു പുലര്‍ച്ചെ മുതല്‍ ആയിരങ്ങളാണ് ആചാര്യന്മാരുടെ കാര്‍മികത്വത്തില്‍ സ്നേഹ സ്മരണകള്‍ക്കു തിലോദകം അര്‍പ്പിക്കുന്നത്. പലയിടത്തും തിരക്കൊഴിവാക്കാന്‍ നേരത്തേതന്നെ ബലിതര്‍പ്പണം തുടങ്ങി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പിതൃപൂജ, തിലഹോമം, സായുജ്യപൂജ തുടങ്ങിയ വഴിപാടുകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.