വിമാനത്തിന്റെ 3 വാതിലുകളിലൂടെ യാത്രക്കാരെ ഇറക്കുന്നതിന് ഇന്‍ഡിഗോ സൗകര്യമൊരുക്കുന്നു

0 second read
0
0

ന്യൂഡല്‍ഹി: വിമാനത്തിന്റെ 3 വാതിലുകളിലൂടെ യാത്രക്കാരെ ഇറക്കുന്നതിന് ഇന്‍ഡിഗോ സൗകര്യമൊരുക്കുന്നു.നിലവില്‍, ഇടതുവശത്ത് മുന്നിലും പിന്നിലുമുള്ള വാതിലുകളിലൂടെയാണു യാത്രക്കാരെ ഇറക്കുന്നത്. ഇതിനു പുറമേ, വലതുവശത്ത് മുന്നിലുള്ള വാതിലിലൂടെയും യാത്രക്കാരെ ഇറക്കുമെന്നും ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ കമ്പനിയാകും ഇന്‍ഡിഗോയെന്നും സിഇഒ റൊണോജോയ് ദത്ത അറിയിച്ചു. ഡല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലാണ് ആദ്യം നടപ്പാക്കുക. നിലവില്‍ യാത്രക്കാരെയെല്ലാം ഇറക്കാന്‍ 14 മിനിറ്റ് വരെ സമയമെടുക്കും. മൂന്നാം വാതില്‍ കൂടി തുറക്കുന്നതോടെ 6 മിനിറ്റ് മതിയെന്നാണു കണക്കുകൂട്ടല്‍.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…