മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വര്‍മയും വേര്‍പിരിയുകയാണെന്ന വ്യാജവാര്‍ത്ത ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍നിന്നാണ് ഇത്തരമൊരു വിവരം ട്വിറ്ററിലെത്തിയത്. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് എഎന്‍ഐ പിന്നീടു പ്രതികരിച്ചു.
മൂന്നു വ്യാജ അക്കൗണ്ടുകളാണ് ഇതിനു പിന്നിലെന്നും എഎന്‍ഐ സ്ക്രീന്‍ ഷോട്ട് സഹിതം ട്വീറ്റ് ചെയ്തു. എഎന്‍ഐ ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവിട്ടിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. പഞ്ചാബ് കോടതിയില്‍ താരദമ്പതികള്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്നായിരുന്നു വ്യാജവാര്‍ത്ത.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് ചെഹലിന്റെ പേര് ഭാര്യ ധനശ്രീ നീക്കിയതിനു പിന്നാലെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ‘ന്യൂ ലൈഫ് ലോഡിങ്’ എന്ന ചെഹലിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.
Please note: All three are fake accounts impersonating ANI. No such news has been flashed. pic.twitter.com/rIRwhzneit
— ANI (@ANI) August 18, 2022