സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

0 second read
0
0

പത്തനംതിട്ട: കുമ്പഴയില്‍ റോഡിലെ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തിരുവല്ല കുമ്പഴ സ്വദേശിയായ ആതിര(25)യ്ക്കാണ് പരുക്കേറ്റത്.

ബുധനാഴ്ച രാവിലെ പത്തു മണിയോടെ കുമ്പഴ ഭാഗത്തു നിന്നും പത്തനംതിട്ട ഭാഗത്തേയ്ക്കു വരികയായിരുന്നു ആതിര കുഴിയില്‍ വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ കാലിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി. കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്.ഗുരുതരമായി പരുക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൈപ്പുകള്‍ സ്ഥാപിക്കുന്ന പണിയുടെ ഭാഗമായി മാസങ്ങളായി ഈ റോഡ് തകര്‍ന്നു കിടക്കുകയാണ്. പലയിടത്തും പൈപ്പ് ചോര്‍ന്ന് റോഡില്‍ വെള്ളം ഒഴുകുന്ന അവസ്ഥയുമുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ ഞാറും വാഴയും നട്ട് പ്രതിഷേധിച്ചിരുന്നു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…