ദോഹ: ഗൂഗിള്‍ പേ അവതരിപ്പിക്കാന്‍ ബാങ്കുകള്‍ സന്നദ്ധമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) അറിയിച്ചു. നിലവില്‍ ഗ്ലോബല്‍ വോലറ്റ് സര്‍വീസുകളായ ആപ്പിള്‍ പേ, സാംസങ് പേ എന്നിവ പലരും ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ പേ കൂടി വരുന്നതോടെ ലോകകപ്പിനെത്തുന്ന സന്ദര്‍ശകര്‍ക്കും ഡിജിറ്റല്‍ പേയ്മെന്റ് കൂടുതല്‍ സുഗമമാകും.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് സൗകര്യം ലഭിക്കുക. ഗൂഗിള്‍ പേ സൗകര്യം ലഭ്യമാണെന്ന് നേരത്തെ ഖത്തര്‍ നാഷനല്‍ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഗൂഗിള്‍ വോലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ആഡ് ടു വോലറ്റ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് കാര്‍ഡ് റജിസ്റ്റര്‍ ചെയ്യണം.
കാര്‍ഡിന്റെ ചിത്രം അപ്ലോഡ് ചെയ്യുകയോ വിവരങ്ങള്‍ നല്‍കുകയോ ചെയ്യണം. ആവശ്യമെങ്കില്‍ കാര്‍ഡ് വെരിഫൈ ചെയ്യും. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ സൗകര്യം ഉപയോഗിക്കാം.