പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് യുഎഇയില്‍ മൂന്നു ബ്രാഞ്ചുകള്‍ കൂടി ആരംഭിച്ചു

2 second read
0
0

ദുബായ്: പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് യുഎഇയില്‍ മൂന്നു ബ്രാഞ്ചുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായി 250 ശാഖകളായി.

ദുബായിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളിലും ഷാര്‍ജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും ആണ് പുതിയ ശാഖകള്‍ തുറന്നത്. ലുലു ഫിനാന്‍സ് ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദിന്റെയും മറ്റ് സീനിയര്‍ ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തില്‍ ദുബായ് കോണ്‍സല്‍ ജനറല്‍ ഡോ. അമാന്‍പുരിയാണ് 250-ാമത്തെ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഡിജിറ്റല്‍ സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി കറന്‍സി എക്‌സ്‌ചേഞ്ചിലും റെമിറ്റന്‍സിലും മറ്റ് വിനിമയ ഇടപാടുകളിലും ലുലു എക്‌സ്‌ചേഞ്ച് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഡോ.അമന്‍ പുരി പറഞ്ഞു.

യുഎഇയിലെ സാമ്പത്തിക രംഗത്ത് തങ്ങളുടെ വിശ്വാസത്തിന് ലഭിച്ച അംഗീകാരവും അര്‍പ്പണ മനോഭാവത്തിനുള്ള പ്രതിഫലവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…