നോയിഡ: നോയിഡയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ വനിതാ പ്രഫസര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗേറ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലയായ സുതപ ദാസ് എന്ന യുവതി കാറില്‍ നിന്നിറങ്ങി സുരക്ഷാ ജീവനക്കാരനായ സച്ചിന്റെ കരണത്തടിക്കുകയായിരുന്നു. മൂന്നുതവണ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
നോയിഡയിലെ ക്ലിയോ കൗണ്ടിയിലാണ് സംഭവം. സുതപയുടെ വാഹനം ആര്എഫ്ഐഡിയില് (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) കാണിച്ചിരുന്നില്ല. എന്നിട്ടും വാഹനം കടത്തിവിടാന്‍ തയാറായി. പക്ഷേ, അവര്‍ കാറില്‍ നിന്നും പുറത്തിറങ്ങി അധിക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് സച്ചിന് പറഞ്ഞു.
Noida again but this time it is a mild version of #bhavyaRoy .Professor Sautapa Das slapped a Guard at Cleo County because he gt late in opening the gate. Police lodged a case against the professor this time without any delay. With time change is happeningpic.twitter.com/HWOoXCZUOk
— NCMIndia Council For Men Affairs (@NCMIndiaa) September 11, 2022