കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി മരിച്ചു

0 second read
0
0

അടൂര്‍: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി മരിച്ചു.അടൂര്‍ ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതില്‍ ആനന്ദപ്പള്ളി സുരേന്ദ്രന്‍ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആനന്ദപ്പള്ളിയില്‍ എസ്.ബി.ഐക്കു സമീപത്തെ വളവിലായിരുന്നു അപകടം.ഭാര്യാ സഹോദരിയുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് തിരുവനന്തപുരത്ത് പോകാന്‍ വീട്ടില്‍ നിന്നിറങ്ങി ആനന്ദപ്പള്ളിജങ്ഷനിലേക്ക് കാല്‍നടയായി പോകുകയായിരുന്നുഇരുവരും.

യാത്ര പോകാനുള്ള കെ.എസ്.ആര്‍.ടി.സി ബസ്സ്
ഇടിച്ചാണ് മരണം. ബസ്സ് ഇടിക്കാന്‍ വരുന്നത് കണ്ട്
ഭാര്യാ സഹോദരിയുടെ മകളെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രനെ
ബസ് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.പരേതന്‍ അടൂര്‍ നഗരസഭ മുന്‍
കൗണ്‍സിലറും ഭാര്യ ജ്യോതി സുരേന്ദ്രന്‍ അടൂര്‍ നഗരസഭ മുന്‍
വൈസ് ചെയര്‍ പേഴ്‌സണും ആണ്. അനന്ദു സുരേന്ദ്രന്‍
(പഠനാര്‍ത്ഥം ജര്‍മ്മനിയില്‍)മകനും അഞ്ജലി സുരേന്ദ്രന്‍
മകളുമാണ്.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…