തിരുവനന്തപുരം: പൂച്ച കടിയേറ്റു കുത്തിവയ്പ്പെടുക്കാന്‍ സാമൂഹികരോഗ്യ കേന്ദ്രത്തില്‍ എത്തിയ യുവതിക്ക് ആശുപത്രിക്കു മുന്നില്‍വച്ച് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കോട്ടുകാല്‍ സ്വദേശിനി അപര്‍ണ(31)യ്ക്കാണ് കടിയേറ്റത്.
വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെ കടിയേറ്റതിനാല്‍ രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാന്‍ എത്തിയതായിരുന്നു അപര്‍ണ. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. ആശുപത്രിയുടെ ഐപി ബ്ലോക്കില്‍ ഇരിക്കുമ്പോഴാണ് അവിടെ കിടന്നിരുന്ന നായ അപര്‍ണയെ ആക്രമിച്ചത്. കാലിന് ആഴത്തില്‍ മുറിവേറ്റു.