തിരുവനന്തപുരം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു (66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെഎസ്യു മുന്‍ സംസ്ഥാന പ്രസിഡന്റ്, മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്നീ ചുമതലകള്‍ വഹിച്ചു. കെപിസിസി ഭാരവാഹിയുമായിരുന്നു.