അബുദാബി: വ്യായാമത്തിനിടെ മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് ചെറുപ്പുളശ്ശേരി മപ്പാട്ടുകര സ്വദേശിയും അബുദാബി അല്‍സഹ്റാ റിക്രൂട്ട്മെന്റ് സര്‍വീസസ് എല്‍എല്‍സിയിലെ പബ്ലിക് റിലേഷന്‍ ക്ലര്‍ക്കുമായ മുഹമ്മദ് ബഷീര്‍ കരിമ്പനക്കല്‍ (33) ആണു മരിച്ചത്.
ബുധനാഴ്ച വൈകിട്ട് മുസഫയിലെ താമസ സ്ഥലത്തിനടുത്തുള്ള ജിമ്മില്‍ ട്രെഡ്മില്ലില് ഓടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കരിമ്പനക്കല്‍ മുഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷഹര്‍ബാനു. മക്കള്‍: ഷിഫ ഫാത്തിമ, നൈഹ ഷെറിന്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.