അബുദാബി: യുഎഇ പൗരന്മാര്‍ക്ക് നവംബര്‍ മുതല്‍ ജപ്പാനിലേക്ക് പ്രവേശിക്കാന്‍ വീസ വേണ്ട. ടോക്കിയോയിലെ യുഎഇ സ്ഥാനപതി കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്. വീസയില്ലാതെ സാധാരണ പാസ്‌പോര്‍ട്ടുമായി ജപ്പാനിലേക്ക് പ്രവേശിക്കാനാകും. ഓരോ സന്ദര്‍ശനവും മുപ്പത് ദിവസത്തില്‍ കൂടാന്‍ പാടില്ലെന്ന് മാത്രമാണ് വ്യവസ്ഥ.
യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം വേണം. ജപ്പാനില്‍ അംഗീകാരമുള്ള കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരാണ് യാത്രക്കാരെങ്കില്‍ പിസിആര്‍ പരിശോധന ആവശ്യമില്ല. ഫൈസര്‍, ബയോന്‍ടെക്, മൊഡേണ, അസ്ട്രസെനക, സിനോഫാം എന്നിവയാണ് ജപ്പാന്‍ അംഗീകരിച്ച കോവിഡ് പ്രതിരോധ മരുന്നുകള്‍.
വിദേശ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യായാന്റെ ശ്രമഫലമായാണ് ജപ്പാന്റെ പുതിയ നയം. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇത് ഉപകരിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.