ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ പതിനാറുകാരി ഗര്‍ഭിണിയായി

3 second read
0
0

കോഴഞ്ചേരി: ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ പതിനാറുകാരി ഗര്‍ഭിണിയായി. പതിനേഴുകാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് കഴിഞ്ഞ നാലുവര്‍ഷമായി നടക്കുന്ന പീഡനത്തിന്റെ കഥ പുറത്തു വന്നത്. പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണ്.

ആറന്മുള പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പ്ലസ് വണിന് പഠിക്കുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന്കണ്ടെത്തുകയായിരുന്നു. കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുന്ന പതിനേഴുകാരന്റെ പേര് വെളിപ്പെടുത്തി. ഇതോടെ കുടുംബം പരാതി നല്‍കുകയും പോലീസ് പതിനേഴുകാരനെ
കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

രണ്ടു പേരും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. 2018 മാര്‍ച്ച് മുതല്‍ ഇരുവരും സൗഹൃദത്തിലാണ്. 2019 ലെ വേനലവധി സമയത്താണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചായിരുന്നു പീഡനം. രണ്ടുതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു.

കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡനം തുടര്‍ന്നതായും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള പതിനേഴുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയശേഷം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റു മെന്ന് പോലീസ് അറിയിച്ചു.

 

 

 

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…