2023 നെ വരവേറ്റ് ലോകം; ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി

1 second read
0
0

2023 നെ വരവേറ്റ് ലോകം. ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി. കിഴക്കന്‍ മേഖലയിലെ ഓക്ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റു. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത്.

ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വന്‍കരയിലാണ് പുതുവത്സരം ആദ്യമെത്തുക. 2023നെ ആദ്യം വരവേല്‍ക്കുന്ന ജനവാസ മേഖല കിരിബാട്ടിയിലെ ക്രിതിമതി ദ്വീപാണ്. ഇവിടെ ഡിസംബര്‍ 31 പ്രാദേശിക സമയം വൈകുന്നേരം 3.30 മുതല്‍ പുതുവര്‍ഷം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ഡിസംബര്‍ 31 അര്‍ധരാത്രി 12നാണ് പുതുവര്‍ഷം ആരംഭിക്കുക.

 

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…