തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്‍കാന്‍ ധനവകുപ്പിന്റെ അനുമതി. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കാനാണ് നീക്കം. ആറു ലക്ഷത്തോളം രൂപ മുന്‍കാല ശമ്പളമായി ചിന്തയ്ക്കു ലഭിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ചിന്ത.
യുവജനകമ്മിഷന്‍ ചെയര്‍പഴ്‌സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂണ്‍ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുന്‍പ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതല്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു. വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു.
അതേസമയം, ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തു. 2017 ജൂണ്‍ മുതല്‍ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നല്‍കാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.