മുംബൈ :ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ പാന്‍ ഇന്ത്യന്‍ അംബാസിഡറായി നടന്‍ ആര്‍. മാധവന്‍ ചുമതല ഏറ്റെടുത്തു. കീര്‍ത്തി സുരേഷ് തുടരും. ഇരുവരും ബ്രാന്‍ഡ് അംബാസിഡര്‍മാരായ കരാര്‍ മുംബൈയില്‍ ഒപ്പു വച്ചു. പാന്‍ ഇന്ത്യയില്‍ ധൃതഗതിയില്‍ വളരാന്‍ പദ്ധതിയിടുന്ന ജോസ് ആലുക്കാസ് ബ്രാന്‍ഡ് ഫിലോസഫിയുടെ ആശയം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിനാണ് മാധവനെ തിരഞ്ഞെടുത്തതെന്നും സ്വര്‍ണത്തിലും ഡയമണ്ടിലുമുള്ള ജോസ് ആലുക്കാസിന്റെ ബ്രാന്‍ഡുകളെ കീര്‍ത്തി സുരേഷ് തുടര്‍ന്നും പ്രതിനിധീകരിക്കുമെന്നും ചെയര്‍മാന്‍ ജോസ് ആലുക്ക അറിയിച്ചു.
ഇരു താരങ്ങളും ഇന്ത്യയൊട്ടാകെ നേടിയ അംഗീകാരം ആലുക്കാസ് 58 വര്‍ഷമായി സത്യസന്ധമായി നടത്തുന്ന ജ്വല്ലറി വ്യാപാരത്തെക്കുറിച്ചുളള പ്രചാരണങ്ങളെ ഇനി നയിക്കുമെന്നും ജോസ് ആലുക്കാസ് പറഞ്ഞു. ജോസ് ആലുക്കാസിന്റെ പ്രചാരണങ്ങളില്‍ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാധവന്‍ പറഞ്ഞു. പുതിയ കാലത്തിന്റെയും സ്ത്രീകളുടെയും ആഗ്രഹങ്ങളെ ആഭരണ ഡിസൈനിലൂടെ ആവിഷ്‌ക്കരിക്കുന്ന ജ്വല്ലറിയാണ് ജോസ് ആലുക്കാസെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടര്‍മാരായ വര്‍ഗീസ് ആലുക്ക, പോള്‍ ജെ ആലുക്ക, ജോണ്‍ ആലുക്ക എന്നിവര്‍ ആര്‍. മാധവനും കീര്‍ത്തി സുരേഷുമായുള്ള കരാര്‍ കൈമാറി.