പിണറായിമാമന്റെ സ്മാര്‍ട്ട് പെറ്റി മിഷന്‍ ചതിച്ചു: നെല്ലിമുകളില്‍ ഫോട്ടോ പിടിച്ചാല്‍ ജപ്പാനില്‍ പതിയും

4 second read
0
0

അടൂര്‍: പിണറായി മാമന്റെ കാവല്‍ക്കാര്‍ ക്യാമറയും തൂക്കി തലങ്ങനും വിലങ്ങനും പാഞ്ഞു നടന്ന് അത്താഴപട്ടിണിക്കാരന്റെ പോക്കറ്റില്‍ കൈയ്യിട്ടുവാരുന്നു. ജപ്പാന്‍ റഷ്യ തര്‍ക്കം നടക്കുന്ന കുറില്‍ ദ്വീപില്‍ പെറ്റിയടിച്ച രസകരമായ സംഭവം നെല്ലിമുകളില്‍ ഉണ്ടായത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അടൂര്‍ പോലീസ് നെല്ലിമുകള്‍ ജംഗ്ഷന് സമീപം ആധുനിക സംവിധാനങ്ങളുള്ള ക്യാമറ ഉപയോഗിച്ച് പെറ്റിയടിച്ചത്രെ!, രാത്രിയോടെ പത്തനംതിട്ട ട്രാഫിക് പോലീസിന്റെ ഇ- ചെല്ലാന്‍ മെസേജെത്തിതുടങ്ങി. പെറ്റിയുടെ ചിത്രങ്ങളടങ്ങിയ പേപ്പര്‍ വായിച്ചപ്പോള്‍ പലരും ഞെട്ടി. സംഭവം നടന്നസ്ഥലം (place of incident) കുറില്‍ ദ്വീപ് (Kuril Islands) എന്നാണ് രേഖപ്പെടുത്തിയത്. വര്‍ഷങ്ങളായി ഈ ദ്വീപിന് വേണ്ടി റഷ്യയും ജപ്പാനും തമ്മില്‍ തര്‍ക്കം നടക്കുകയാണ് ഇതിനിടെയാണ് അടൂര്‍ പോലീസ് ഈ ദ്വീപ് കാണിച്ച് പലരില്‍ നിന്നും പെറ്റി ഈടാക്കിയത്. പെറ്റി കിട്ടിയ ചിലര്‍ കോടതിയെ സമീപിക്കാന്‍ വക്കീലന്‍മാരെ സമീപിച്ചിട്ടുണ്ട്.

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…