താനൂര്‍ ബോട്ട് ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

0 second read
0
0

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത് 22 പേര്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. യാത്ര ചെയ്തത് 37 പേരെന്നും മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോട്ടില്‍ ആളെ കയറ്റുന്നിടത്ത് എത്രപേരെ കയറ്റാനാകുമെന്ന് എഴുതിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ കോടതി വിമര്‍ശനത്തിന് വിധേയമാകുന്നു. കോടതിക്കുനേരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നു. ഇതില്‍ അഭിഭാഷകര്‍ക്കും പങ്കുണ്ട്. തുടര്‍ച്ചയായി ദുരന്ത വാര്‍ത്തകള്‍ വരുമ്പോള്‍ മനസു മടുക്കുന്നെന്നും കോടതി പറഞ്ഞു. അഡ്വ. വി.എം. ശ്യാംകുമാറിനെ കേസില്‍ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…