മസ്‌കത്ത്: ജനങ്ങളെ വീണ്ടും ദുരിതത്തില്‍ ആക്കി രണ്ടായിരത്തിന്റെ നോട്ട് മോദി സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലാതെയായിരുന്നു രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയിരുന്നതും ഇപ്പോള്‍ അതിന്റെ നിരോധവും ഒന്നാം നോട്ടുനിരോധന കാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ടും നോട്ടു മാറ്റിയെടുക്കാന്‍ രാത്രികാലംമുതലേ ബാങ്കുകളില്‍ ക്യൂ നില്‍ക്കുന്നവര്‍ അംഗവൈകല്യമുള്ളവര്‍ക്കും രോഗികള്‍ക്കും പോലും ഒരു പരിഗണനയും അവിടെ നല്‍കിയില്ല കരളലിരിക്കുന്ന കാഴ്ചകളാണ് രാജ്യത്തിന്റെ വിവിധ ബാങ്കുകളില്‍ നമുക്ക് കാണേണ്ടി വന്നത് ക്യൂവില്‍ നിന്ന് കുഴഞ്ഞുവീണു മരിച്ചവരുടെ ചിത്രങ്ങള്‍ കണ്ണില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല.
പോലീസ് തല്ലിലും ഉന്തിലും തെളളിലും വീണ് പരിക്കുപറ്റിയവര്‍ നിരവധി അന്നത്തെ നോട്ടുനിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് ജനങ്ങള്‍ ഇപ്പോഴും മുക്തി നേടിയിട്ടില്ല .നോട്ടുനിരോധനത്തിന്റെ പ്രധാന കാരണം മോദി പറഞ്ഞത് തീവ്രവാദത്തിന് തടയിടാനും കളളപണത്തിനും തടയിടാന്‍ എന്നാണ് നോട്ടുനിരോധത്തിനു ശേഷം തീവ്രവാദത്തിനും കള്ളനോട്ടുകള്‍ക്കും ഒരു കുറവും ഇതുവരെ വന്നിട്ടില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകള്‍ വരെ അന്ന് ചില കൂട്ടര്‍ നോട്ട് മാറ്റിയെടുക്കലിന്റെ മറവില്‍ മാറ്റി എടുത്തുവെന്നോ സംശയവും നിലനില്‍ക്കുന്നുണ്ട് ഇപ്പോഴും മുന്‍പ് നിരോധിച്ച നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന സംഘങ്ങള്‍ ഉണ്ട് നിരോധിച്ച നോട്ടുകള്‍ നമ്മുടെ കേരളത്തില്‍ തന്നെ ലക്ഷങ്ങളും കോടികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് അപ്പോള്‍ ഇത്തരം നിരോധിച്ച നോട്ടുകള്‍ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നതാണ് സാധാരണക്കാരുടെ ചോദ്യം. നോട്ടു നിരോധനം സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടിയായിരിക്കും നല്‍കുക മുതിര്‍ന്ന സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ നടത്തുന്ന ഇത്തരം നയങ്ങള്‍ നമ്മുടെ രാജ്യത്തെ വര്‍ഷങ്ങള്‍ പിറകോട്ട് അടിക്കും വിദേശത്ത് ജോലി ചെയ്യുന്നവരുടെ കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറ്റിയെടുക്കുവാന്‍ പ്രവാസികള്‍ക്ക് നിലവില്‍ നാട്ടില്‍ ചെന്നാല്‍ മാത്രമേ മാറ്റിയെടുക്കാന്‍ കഴിയു.
സെപ്തംബറിനുള്ളില്‍ നാട്ടില്‍ പോകാന്‍ പറ്റാത്തവരുടെ കൈവശം ഉള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ അസാധുവായി പോകും വിദേശത്തുള്ള അതത് രാജ്യത്തെ ഇന്ത്യന്‍ എംബസി വഴി നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യം ഒരുക്കിയാല്‍ പ്രവാസികള്‍ക്ക് വലിയ ഉപകാരമായിരിക്കും. ഒന്നാം നോട്ടു നിരോധന കാലത്ത് ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവര്‍ മുഖം തിരിച്ചനിന്നതേയുള്ളൂ ഇനിയും എന്തൊക്കെ നിരോധിക്കും തലതിരിഞ്ഞ നയങ്ങള്‍ കൊണ്ടുവന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കും എന്ന് കാത്തിരുന്നു കാണാം.
(റെജി ഇടിക്കുള അടൂര്‍,ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഒമാന്‍ ദേശീയ കമ്മിറ്റി സെക്രട്ടറി)