കോട്ടയം:കേരളത്തിലെ എല്ലാ സര്‍ക്കാര്‍ – സ്വകാര്യ മെഡിക്കല്‍ കോളേജിലും കെ.എസ്.യു യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.ആരോഗ്യമേഖലയിലെ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ പൂര്‍ണമായും തഴയുകയാണെന്നും, വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ കെ.എസ്.യു മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഡോ. വന്ദനാ ദാസിന്റെത് സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആരോഗ്യമേഖലയിലെ വിദ്യാര്‍ത്ഥികള്‍ നിരവധിയായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ ഭരണവിലാസം സംഘടനയായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍, ജില്ലാ പ്രസിഡന്റ് കെ.എന്‍ നൈസാം, ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ കൈതയ്ക്കല്‍, ആനന്ദ് .കെ.ഉദയന്‍, ആദേശ് സുദര്‍മന്‍, ജിത്തു ജോസഫ്, ആരോഗ്യ വര്വ്വകലാശാലയുടെ ചുമതലയുള്ള സംസ്ഥാന കണ്‍വീനര്‍ ഡോ.സാജന്.വി.എഡിസണ്, സംസ്ഥാന ഭാരവാഹികളായ നെസിയ മുണ്ടപ്പള്ളി, സെബാസ്റ്റ്യന്‍ ജോയ്, ജെസ്വിന് റോയ് എന്നിവര്‍ പ്രസംഗിച്ചു.